സൗദിയിലെ മദീനയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനെതിരേ മുംബൈയില്‍ പ്രതിഷേധം

ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ റാസ അക്കാദമിയാണ് മുംബൈയിലെ മിനാര മസ്ജിദിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

Update: 2021-09-27 17:01 GMT

മുംബൈ: പ്രവാചക നഗരിയായ മദീനയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരേ മുംബൈയില്‍ പ്രതിഷേധം.ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ റാസ അക്കാദമിയാണ് മുംബൈയിലെ മിനാര മസ്ജിദിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധക്കാര്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും ഇസ്ലാമിലെ ഏറ്റവും പവിത്രമായ രണ്ടാമത്തെ സ്ഥലമായ മദീനയില്‍ തീയേറ്റര്‍ തുറക്കുന്നതിനെ അപലപിക്കുകയും ചെയ്തു.

പ്രതിഷേധത്തില്‍ റാസ അക്കാദമി മേധാവി സയീദ് നൂരി, ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് മോയിന്‍ മിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ വിശുദ്ധ നഗരമായ മദീനയില്‍ അനിസ് ലാമിക നിയമങ്ങള്‍ നടപ്പാക്കാനാണ് സൗദി ഭരണകൂടം ശ്രമിക്കുന്നതെന്ന് നൂരി കൂറ്റപ്പെടുത്തി.

Tags:    

Similar News