വഖഫ് വിഷയത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്
അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തില്‍ തുടര്‍പ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
കോഴിക്കോട്: വഖഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തില്‍ തുടര്‍പ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ അഴകൊഴമ്പന്‍ നിലപാട് അവസാനിപ്പിക്കണം. ഈ വിഷയത്തില്‍ മുസ്ലിം സമുദായം ഒറ്റക്കെട്ടാണ്.വഖഫ് വിഷയത്തില്‍ സമരമുഖത്ത് നിന്നും സമസ്ത ഇത് വരെ പിന്മാറിയിട്ടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. വഖഫ് വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഇപ്പോഴും സജീവമാണ്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരമെന്നതാണ് ലീഗ് നിലപാടെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗമായ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.