മുസ്‌ലിം പ്രാതിനിധ്യം: സമസ്തയുടെ വാദം ന്യായമെന്ന് വി എം സുധീരന്‍

ഇപ്പോഴത്തെ സാഹചര്യങ്ങളെ വിശാലമായി കാണണമെന്നും വിഷയത്തില്‍ ഭാവിയില്‍ പരിഹാരം കാണുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു

Update: 2019-03-24 17:02 GMT

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തില്‍ യുഡിഎഫ് മുസ്‌ലിംകളെ അവഗണിച്ചെന്നും പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കയുളവാക്കുന്നതുമാണെന്ന സമസ്തയുടെ പ്രസ്താവനയെ പിന്തുണച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. സമസ്ത ഉന്നയിച്ച വിഷയം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യങ്ങളെ വിശാലമായി കാണണമെന്നും വിഷയത്തില്‍ ഭാവിയില്‍ പരിഹാരം കാണുമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നതില്‍ സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം ആശങ്ക പ്രകടിപ്പിച്ചിരുന്നു.ജനസംഖ്യാനുപാതികമായി മുസ്‌ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, രാഹുലിന് വേണ്ടി സീറ്റ് ഒഴിയുന്ന ടി സിദ്ദീഖിന് ജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News