സാന്നിധ്യം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് യാത്രക്കാരന്‍; വിമാനത്തില്‍ നിന്നും മുസ്‌ലിം യുവതിയെ പുറത്താക്കി
മുസ്‌ലിം ഗേള്‍ വെബ്‌സൈറ്റ് സ്ഥാപകയും ന്യൂജഴ്‌സിയില്‍നിന്ന് ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച ആദ്യ വനിതയുമായ അമാനി അല്‍ ഖതേബ് എന്ന 29 കാരിക്കാണ് വിമാനത്തില്‍ വിവേചനം നേരിടേണ്ടി വന്നത്.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്‌ലിം യുവതിയെ പുറത്താക്കി.ഇവരുടെ സാന്നിധ്യം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വെള്ളക്കാരനായ യാത്രക്കാരന്‍ അറിയിച്ചതിനു പിന്നാലെയാണ് പിന്നാലെയാണ് ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കിയത്.
മുസ്‌ലിം ഗേള്‍ വെബ്‌സൈറ്റ് സ്ഥാപകയും ന്യൂജഴ്‌സിയില്‍നിന്ന് ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച ആദ്യ വനിതയുമായ അമാനി അല്‍ ഖതേബ് എന്ന 29 കാരിക്കാണ് വിമാനത്തില്‍ വിവേചനം നേരിടേണ്ടി വന്നത്. ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരുന്നതായിരുന്നു ഇവര്‍.
സുരക്ഷാ ക്യൂവില്‍ തന്നെ മറികടന്ന് മുന്നോട്ട് പോയ വെള്ളക്കാരനെ ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
തന്നെ വിമാനത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ വീഡിയോ ഇവര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതില്‍ എന്തിനാണ് ഇവരെ പുറത്താക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ഫസ്റ്റ് ക്ലാസ് യാത്രക്കാരന് ഈ സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ടായതിനാല്‍ ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് തന്നെ പുറത്താക്കിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നതും വീഡിയോയിലുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
I had the craziest experience in TSA this morning.
— AMANI (@AMANI2020) November 14, 2020
An entitled white man behind me insisted on cutting me in line because I was "still taking my shoes off."
When I said he could wait like everyone else, he started going off about how he's "pre check" and "first class" 1/3