മുട്ടില്‍ മരംകൊള്ള: ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ സര്‍ക്കാരിന് എട്ട് കോടി രൂപ നഷ്ടം; ജാമ്യമില്ല
മുട്ടിൽ സൗത്ത് വില്ലജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലജ് ഓഫീസർ കെ ഒ സിന്ധു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് സോഫി തോമസ് പരിഗണിച്ചത്.
കൊച്ചി: മുട്ടിൽ മരം കൊള്ളക്ക് ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. അനധികൃത മരം മുറിക്ക് സൗകര്യം ഒരുക്കുകയും വനം വകുപ്പിൽ നിന്ന് പാസുകൾ ലഭിക്കാൻ മുഖ്യ പ്രതി റോജി ജോണിന് സഹായം ചെയതെന്നുമാണ് പ്രതികൾക്കെതിരെയുള്ള കേസ്.
മുട്ടിൽ സൗത്ത് വില്ലജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലജ് ഓഫീസർ കെ ഒ സിന്ധു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് സോഫി തോമസ് പരിഗണിച്ചത്. പ്രതികളുടെ നിയമവിരുദ്ധ പ്രവൃത്തികൾ മൂലം സർക്കാരിന് എട്ടു കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ട്ടം ഉണ്ടായാതായി പ്രോസിക്യൂഷൻ ബോധിപ്പിച്ചു. സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.