സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വൈറ്റ് കോളര്‍ ബെഗേഴ്‌സ് ഉണ്ട്: മന്ത്രി എം വി ഗോവിന്ദന്‍

ആളുകളെ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറ്റിയിറക്കി കാര്യം നേടുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഇതു തിരുത്തണം.

Update: 2022-03-12 13:22 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വൈറ്റ് കോളര്‍ ബെഗേഴ്‌സ് ഉണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍. സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ ഒരു ഫയലും താഴേയ്ക്കും മുകളിലേയ്ക്കും അയക്കരുതെന്നും മന്ത്രി പറഞ്ഞു.

ആളുകളെ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറ്റിയിറക്കി കാര്യം നേടുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഇതു തിരുത്തണം. തലയ്ക്കുപിടിച്ചുപോയ ഭരണ വികാരത്തില്‍ നിന്ന് സേവന വികാരത്തിലേക്ക് ജീവനക്കാര്‍ മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

Similar News