മരണത്തിന്റെ ആഴങ്ങളില്‍ നിന്നു എട്ട് വയസുകാരനെ കരക്കെത്തിച്ച് മിഥ്‌ലാജ്

സമീപത്തുനിന്ന് സ്ത്രീകളുടെ നിലവിളി കേട്ടാണ് മിഥ്‌ലാജ് ഓടിയെത്തിയത്. വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോകുന്ന കുട്ടിയെ കണ്ടതോടെ മിഥ്‌ലാജ് കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു

Update: 2021-12-28 13:20 GMT

കൊയിലാണ്ടി: മരണത്തിന്റെ ആഴങ്ങളില്‍ നിന്ന് എട്ട് വയസുകാരന്റെ ജീവന്‍ രക്ഷപ്പെടുത്തി കൊയിലാണ്ടി വലിയകത്ത് വളപ്പില്‍ മിഥ്‌ലാജ്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് വലിയകത്ത് പള്ളിയുടെ സമീപത്തെ കുളത്തില്‍ വീണതോടെയാണ് അപകടം സംഭവിച്ചത്. പന്തെടുക്കാനുള്ള ശ്രമത്തില്‍ വെള്ളത്തിലേക്ക് തെന്നിവീണ കുട്ടി കുളത്തില്‍ മുങ്ങി പോവുകയായിരുന്നു. സമീപത്തുനിന്ന് സ്ത്രീകളുടെ നിലവിളി കേട്ടാണ് മിഥ്‌ലാജ് ഓടിയെത്തിയത്. വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോകുന്ന കുട്ടിയെ കണ്ടതോടെ മിഥ്‌ലാജ് കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.

 തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തു ചാടുന്നതിനിടെ മിഥ്‌ലാജിന്റെ മൊബൈല്‍ ഫോണും പേഴ്‌സുമൊന്നും എടുത്തുമാറ്റാന്‍ സമയം കിട്ടിയിരുന്നില്ല. അവയെല്ലാം വെള്ളത്തില്‍ കുതിര്‍ന്നെങ്കിലും മിഥ്‌ലാജിന് അതൊന്നും പ്രശ്‌നമായില്ല. കുരുന്നു ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ മിഥ്‌ലാജ്.

Tags:    

Similar News