വെള്ളം തളിച്ച് നമസ്‌കാരം തടഞ്ഞ യോഗിയെ തോല്‍പ്പിച്ച് നോയിഡയിലെ ഹിന്ദു വ്യാപാരികള്‍
നോയിഡയില്‍ വ്യവസായ സ്ഥാപനങ്ങളുള്ള ഹിന്ദു വ്യവസായികള്‍ തങ്ങളുടെ കമ്പനികളുടെ ടെറസ്സുകളില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മുസ്‌ലിംകളെ ക്ഷണിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെ വിശ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നാണ് വ്യവസായികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
നോയിഡ: യുപിയില്‍ പൊതുയിടങ്ങളില്‍ മുസ്‌ലിംകളുടെ ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന യോഗി ആദിത്യനാഥിന് തിരിച്ചടി നല്‍കി ഹിന്ദു വ്യാപാരികള്‍. നോയിഡയില്‍ വ്യവസായ സ്ഥാപനങ്ങളുള്ള ഹിന്ദു വ്യവസായികള്‍ തങ്ങളുടെ കമ്പനികളുടെ ടെറസ്സുകളില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മുസ്‌ലിംകളെ ക്ഷണിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെ വിശ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നാണ് വ്യവസായികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. കഴിഞ്ഞദിവസമാണ് മുസ്‌ലിംകള്‍ ജുമുഅ നമസ്‌കാരം നടത്തുന്ന നോയിഡയിലെ സെക്ടര്‍ 58 പാര്‍ക്കില്‍ പോലിസ് വെള്ളം തളിച്ചത്. കൂടാതെ നമസ്‌കാരത്തിനെത്തിയ വിശ്വാസികളെ പോലിസ് തടയുകയും ചെയ്തിരുന്നു. നോയിഡയിലെ വ്യവസായകമ്പനികളില്‍ നിന്നുമുള്ള ജോലിക്കാരാണ് സെക്ടര്‍ 58 പാര്‍ക്കില്‍ നമസ്‌കാരത്തിനെത്തിയത്. സ്ഥലപരിമിതികള്‍ കാരണം ഉത്തര്‍പ്രദേശില്‍ പൊതു പാര്‍ക്കുകളിലാണ് വെള്ളിയാഴ്ച മുസ്‌ലിംകള്‍ ജുമുഅ നമസ്‌കാരത്തിനെത്താറ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം അദ്ദേഹം നേതൃത്വം നല്‍കുന്ന ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ നിരവധി പൊതു ഇടങ്ങളില്‍ ജുമുഅ തടസ്സപ്പെടുത്തിയിരുന്നു.
അതേസമയം, പോലിസ് നടപടിക്കെതിരേ നോയിഡയില്‍ കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആര്‍എസ്എസ്സിന്റെ ശാഖകള്‍ നടക്കുന്ന പൊതുയിടങ്ങളിലും പോലിസ് വെള്ളം തളിച്ച്് പരിപാടികള്‍ തടസ്സപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.