തിഹാര്‍ ജയിലില്‍ കഴിയുന്ന വനിതാ ആക്ടിവിസ്റ്റ് നഡാഷ നര്‍വാളിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു

വിരമിച്ച ശാസ്ത്രജ്ഞന്‍ മഹാവീര്‍ നര്‍വാളാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

Update: 2021-05-09 15:06 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിന്റെ മറവില്‍ ഡല്‍ഹി പോലിസ് കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച പിന്‍ജര തോഡ് സംഘടനാ ആക്ടിവിസ്റ്റ് നഡാഷാ നര്‍വാളിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു.

വിരമിച്ച ശാസ്ത്രജ്ഞന്‍ മഹാവീര്‍ നര്‍വാളാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന നഡാഷ നര്‍വാള്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

നഡാഷയുടെ സഹോദരന്‍ കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിലാണ്. ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നഡേഷ 2020 മെയ് മുതല്‍ തിഹാര്‍ ജയിലിലാണ്. കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്.

Tags:    

Similar News