ദേശീയതയെയും 'ഭാരത് മാതാ കീ ജയ്'യെയും ദുരുപയോഗം ചെയ്യുന്നു: മന്‍മോഹന്‍ സിങ്

Update: 2020-02-22 18:24 GMT

ന്യൂഡല്‍ഹി: തീവ്രവാദ ആശയങ്ങള്‍ക്കു വേണ്ടി ദേശീയതയെയും ഭാരത് മാതാ കീ ജയ് യെയും ദുരുപയോഗം ചെയ്യുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗങ്ങളും മറ്റും ആസ്പദമാക്കിയുള്ള പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഊര്‍ജസ്വമായ ജനാധിപത്യ രാജ്യമായി അംഗീകരിക്കുന്നതിലും ലോകത്തെ വലിയ ശക്തികളിലൊന്നായി കണക്കാക്കുന്നതിലും പ്രഥമ പ്രധാനമന്ത്രി ജവഹല്‍ലാല്‍ നെഹ്‌റുവിന് വലിയ പങ്കുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം നെഹ്‌റുവിന്റെ നേതൃപഠവം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് കാണുന്ന വികസനത്തിലേക്കെത്താന്‍ സാധിക്കില്ലായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഒരുവിഭാഗം ജനങ്ങള്‍ക്ക് ചരിത്രം കൃത്യമായി വായിക്കാനും മനസ്സിലാക്കാനുമുള്ള ക്ഷമയില്ല. ചില മുന്‍വിധികളാല്‍ നയിക്കപ്പെടുന്നവര്‍ നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാല്‍ ഇത്തരം തെറ്റായ വസ്തുതകളെ ഇല്ലായ്മ ചെയ്യാന്‍ ചരിത്രത്തിന് സാധിക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Tags:    

Similar News