കണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു

Update: 2023-10-03 06:29 GMT
കണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു. നാറാത്ത് യുപി സ്‌കൂളിനു സമീപം എം കെ പി റഫീഖ്(45) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കുടുംബസമേതം ദുബയില്‍ താമസിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. പരേതനായ മഠത്തില്‍ വളപ്പില്‍ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പി കെ നൂറ. മക്കള്‍: ആയിഷ, മുഹമ്മദ് നാഫിഅ്, ഹവ്വ(ദുബയില്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഷുക്കൂര്‍, റഷീദ, സൗദത്ത്, സീനത്ത്, സമീറ, റിയാസ്. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Similar News