നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 17 പേര്‍ക്ക് ഒന്നാംറാങ്ക്
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍ടിഎ പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ശര്‍മില്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. പരീക്ഷ വിവാദമായതിനെ തുടര്‍ന്ന് സുപ്രിംകോടതി ഇടപെട്ട് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ ഫലം അറിയാനാവും. ആദ്യ പട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്കുണ്ടായിരുന്നത്. ഒരു ചോദ്യത്തിന് രണ്ട് ഉത്തരമെഴുതിയവര്ക്കും മാര്‍ക്ക് നല്‍കിയത് തിരുത്തി പുതിയ റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെ, നാല് ലക്ഷം പേര്‍ക്കാണ് അഞ്ച് മാര്‍ക്ക് കുഞ്ഞത്. ഇതോടെ, മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം കുത്തനെ കുറഞ്ഞ് 17 ആയി. നേരത്തേ കേരളത്തില്‍നിന്ന് നാലുപേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരുന്നത്.