നീതി ദേവത കണ്ണ് തുറന്നു; വാള്‍ മാറ്റി, ഇനി ഭരണഘടന പാലിക്കുമെന്ന്

രാജ്യത്തെ നിയമം അന്ധമല്ലെന്നും സാമൂഹിക സാഹചര്യങ്ങള്‍ കാണുന്നതാണെന്നും പ്രതിമ സൂചന നല്‍കുന്നു.

Update: 2024-10-17 03:09 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ നീതിദേവതയുടെ പ്രതിമയില്‍ മാറ്റം വരുത്തി ചീഫ്ജസ്റ്റിസ്. കണ്ണു കെട്ടി, കൈയ്യില്‍ വാള്‍ പിടിച്ചു നിന്നിരുന്ന യൂറോപ്യന്‍ നീതിദേവതയെയാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരം മാറ്റിയത്. പുതിയ നീതിദേവത പ്രതിമയുടെ കണ്ണ് കെട്ടിയിട്ടില്ല. കൈയ്യിലെ വാളിന് പകരം ഭരണഘടനയാണ് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ നിയമം അന്ധമല്ലെന്നും സാമൂഹിക സാഹചര്യങ്ങള്‍ കാണുന്നതാണെന്നും പ്രതിമ സൂചന നല്‍കുന്നു. കൂടാതെ ശിക്ഷിക്കാനല്ല നിയമം എന്നും സൂചനയുണ്ട്. കണ്ണുകെട്ടി എല്ലാവര്‍ക്കും തുല്യ നീതിയുടെ പ്രതീകമായാണ് പ്രതിമ നിലകൊണ്ടിരുന്നത്. അതായത് നീതിയെ കക്ഷികളുടെ പദവിയോ സമ്പത്തോ അധികാരമോ സ്വാധീനിക്കരുത് എന്നായിരുന്നു. വാള്‍ ചരിത്രപരമായി അധികാരത്തെയും അനീതിയെ ശിക്ഷിക്കാനുള്ള കഴിവിനെയും പ്രതീകപ്പെടുത്തുന്നു.

Tags:    

Similar News