ആന്‍സി അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കബറടക്കം ഇന്ന് ചേരമാന്‍ ജുമാ മസ്ജിദില്‍

കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. ചേരമാന്‍ ജുമാമസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Update: 2019-03-25 05:14 GMT

കൊടുങ്ങല്ലൂര്‍: ന്യൂസിലന്റിലെ അല്‍നൂര്‍ മസ്ജിദില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍നിന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.

അവിടുന്ന് ആന്‍സിയുടെ തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. ചേരമാന്‍ ജുമാമസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എംടെക്ക് വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ െ്രെകസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്യുന്നത്. ഇരുവരും ഒന്നിച്ചാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനായി പള്ളിയിലെത്തിയത്. തലനാരിഴക്കാണ് അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Tags:    

Similar News