നിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Update: 2025-01-16 04:55 GMT

നിലമ്പൂര്‍: കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിലമ്പൂരില്‍ എസ്ഡിപി ഐ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ കടകളും സ്ഥാപനങ്ങളും പൂട്ടിക്കിടക്കുകയാണ്.


അവശ്യസര്‍വ്വീസുകള്‍ മാത്രമാണ് നടക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വന്യ ജീവികളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. നിലമ്പൂര്‍ മണ്ഡലത്തിലെ ഹര്‍ത്താല്‍ വിവിധ പഞ്ചായത്തുകളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.







Full View




Similar News