നിപ; കോഴിക്കോട് ചികില്‍സയില്‍ക്കഴിഞ്ഞ മലപ്പുറം സ്വദേശിയായ 14 കാരന്‍ മരിച്ചു

Update: 2024-07-21 07:54 GMT

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരന്‍ മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശി അഷ്മില്‍ ഡാനിഷ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഇന്നലെയാണ് മെഡിക്കല്‍ കോളജിലെ നിപ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നത്. ആസ്‌ട്രേലിയയില്‍ നിന്ന് മോണോ ക്ലോണല്‍ ആന്റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് രാവിലെ 11.30ഓടെ മരണം.

രാവിലെ 10.50ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും പിന്നാലെ 11.30ഓടെ മരിക്കുകയായിരുന്നെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിപ മരണത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തും. സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി.




Tags:    

Similar News