തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നിപ ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം ്സ്ഥിരീകരിക്കാനായിട്ടില്ല.
വിദ്യാര്‍ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഈ വിദ്യാര്‍ഥിയെ കൂടാതെ നാലുപേര്‍ കൂടി നിരീക്ഷണത്തിലാണ്. നിപ ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയും കണ്ടതിനെ തുടര്‍ന്ന്, രോഗബാധയുള്ള വിദ്യാര്‍ഥിയെ പരിചരിച്ച രണ്ടു നഴ്‌സുമാരും നിരീക്ഷണത്തിലാണ്.
അതേസമയം ഭയപ്പെടുകയോ ആശങ്കപ്പെടുകയോ വേണ്ടെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിനു മരുന്നുകളും സ്‌റ്റോക്കുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാെന്നും മന്ത്രി പറഞ്ഞു.