ഒരു മില്യണ്‍ ഡോളറിന്റെ വജ്രം മോഷ്ടിച്ചു; നീരവ് മോദിയുടെ സഹോദരനെതിരേ ന്യൂയോര്‍ക്കില്‍ കേസ്

Update: 2020-12-20 04:59 GMT

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നെഹാല്‍ മോദിക്കെതിരേ ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വജ്രം മോഷ്ടിച്ചെന്നാരോപിച്ച് ന്യൂയോര്‍ക്കില്‍ കേസ്. എല്‍എല്‍ഡി ഡയമണ്ട്‌സ് യുഎസ്എയില്‍ നിന്ന് ക്രെഡിറ്റ് നിബന്ധനകള്‍ക്കും മറ്റുമായി 2.6 മില്യണ്‍ ഡോളറിലധികം വിലവരുന്ന രത്‌നങ്ങള്‍ നെഹാല്‍ മോദി നേടിയെന്നും തുടര്‍ന്ന് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നുമാണ് ജില്ലാ അറ്റോര്‍ണി സി വാന്‍സ് ജൂനിയര്‍ ഡിസംബര്‍ 18 ന് മാന്‍ഹട്ടന്‍ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്.

    ആന്റ്‌വെര്‍പ്പിലെ താമസക്കാരനാണ് നെഹാല്‍ മോദി. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസായ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 2 ബില്യണ്‍ ഡോളര്‍ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് നീരവ് മോജി. ഈ കേസുമായി ബന്ധപ്പെട്ട് നെഹാല്‍ മോദിയെ സിബിഐ അന്വേഷിച്ചിരുന്നു. തട്ടിപ്പ് കേസില്‍ 27ാം പ്രതിയും ദുബയില്‍ തെളിവുകള്‍ നശിപ്പിച്ചതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കോസ്റ്റ്‌കോ മൊത്തവ്യാപാര കോര്‍പറേഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പ്രതി എല്‍എല്‍ഡിയെ സമീപിച്ചതായും 800,000 ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങള്‍ അവര്‍ക്ക് വില്‍ക്കാന്‍ സാധ്യതയുള്ളതായും നേഹല്‍ മോദിക്കെതിരായ കുറ്റപത്രത്തില്‍ വ്യക്തമാക്കി. പിന്നീട് അദ്ദേഹം എല്‍എല്‍ഡിയോട് കള്ളം പറഞ്ഞു. കോസ്റ്റ്‌കോ ഈ കരാറിന് സമ്മതിക്കുകയും എല്‍എല്‍ഡിയില്‍ നിന്ന് ക്രെഡിറ്റില്‍ വജ്രങ്ങള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍, ഹ്രസ്വകാല വായ്പ നേടാനായി മോദി വജ്രങ്ങള്‍ പണയപ്പെടുത്തി.

    '2015 ഏപ്രില്‍ മുതല്‍ മെയ് വരെ, നെഹാല്‍ മോദി മൂന്ന് തവണ കൂടി എല്‍എല്‍ഡിയിലേക്ക് മടങ്ങി. കോസ്റ്റ്‌കോയ്ക്ക് വില്‍പ്പനയ്ക്കായി ഒരു മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന വജ്രങ്ങള്‍ എടുത്തു. മോദി എല്‍എല്‍ഡിക്ക് നിരവധി പേയ്‌മെന്റുകള്‍ നടത്തി. പക്ഷേ ലഭിച്ച വരുമാനത്തിന്റെ ഭൂരിഭാഗവും വ്യക്തിഗത ഉപയോഗത്തിനും മറ്റ് ഉപയോഗത്തിനും ഉപയോഗിച്ചു. എല്‍എല്‍ഡി ഒടുവില്‍ തട്ടിപ്പ് തിരിച്ചറിയുകയും ബാക്കി തുക ഉടന്‍ നല്‍കണമെന്നും അല്ലെങ്കില്‍ വജ്രം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നെഹാല്‍ മോദി ഇതിനകം തന്നെ അവയെല്ലാം വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്തതായും എല്‍എല്‍ഡി തട്ടിപ്പ് അന്വേഷിക്കുന്ന മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്തു.

Nirav Modi's Brother Charged In New York Of Stealing Over $1 Million In Diamonds




Tags:    

Similar News