ദേശീയപാത വികസന പദ്ധതി: ചൈനിസ് കമ്പനികളുമായുള്ള പങ്കാളിത്തം ഒഴിവാക്കും- നിതിന്‍ ഗഡ്കരി
സംയുക്ത സംരംഭ പദ്ധതികളില്‍ പങ്കാളികളാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ദേശീയ പാത വികസന പദ്ധതികളില്‍ ചൈനീസ് കമ്പനികളെ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സംയുക്ത സംരംഭ പദ്ധതികളില്‍ പങ്കാളികളാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ പോലും ചൈനീസ് നിക്ഷേപകരെ ഒഴിവാക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. ദേശീയ പാത നിര്‍മാണത്തിനായി ചൈനീസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ല. സംയുക്തസംരഭത്തിലൂടെ വന്നാല്‍ പോലും അനുവദിക്കില്ലെന്ന ഉറച്ചനിലപാടാണ് സ്വീകരിച്ചതെന്ന് ഗഡ്കരി പറഞ്ഞു.
ദേശീയപാത വികസന പദ്ധതികളില്‍ പങ്കെടുക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരും. കരാറില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കാനുള്ള ചട്ടങ്ങളും കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യ എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ടിക് ടോക്ക്, യുസി ബ്രൗസര്‍, ക്യാം സ്കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ക്ക് കഴിഞ്ഞദിവസം കേന്ദ്ര ഐടി മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തിനു പിന്നാലെയാണ് നടപടി.