നവീന്‍ ബാബുവിനെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ്
അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്ന പ്രചരണം ശക്തമായി നടക്കുന്നുണ്ട്.
തിരുവനന്തപുരം: പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് എഡിഎം നവീന്‍ ബാബുവിനെതിരേ പരാതി ലഭിച്ചിരുന്നില്ലെന്ന് വിജിലന്‍സ്. നവീന്‍ ബാബുവിന്റെയോ പരാതി നല്‍കിയെന്ന് പറയുന്ന പ്രശാന്തന്റെയോ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു. അഴിമതിക്കേസില്‍ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്ന പ്രചരണം ചില കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് വിജിലന്‍സ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.