ഡെല്‍റ്റ പ്ലസ് വകഭേദം കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാവുമെന്നതിന് തെളിവില്ല: ഡോ.അനുരാഗ് അഗര്‍വാള്‍

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി (ഐജിഐബി) ഡയറക്ടറായ ഡോ.അനുരാഗ് അഗര്‍വാള്‍ പറയുന്നത് പ്രകാരം, മൂന്നാംതരംഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാള്‍ നിലവിലെ രണ്ടാം തരംഗം അവസാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അതിനുള്ള ജാഗ്രതയുണ്ടാവണം.

Update: 2021-06-24 04:56 GMT

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയിലാണ് രാജ്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലയിടങ്ങളിലായി കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നു. രാജ്യത്ത് ഇതുവരെ 40 ലധികം പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. വൈറസിന്റെ വ്യാപനശേഷി അതിരൂക്ഷമായതിനാല്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അതേസമയം, കൊവിഡ് മൂന്നാം തരംഗത്തിന് ഡെല്‍റ്റ പ്ലസ് വകഭേദം കാരണമാവുമെന്നതിന് ആധാരമായ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് ജനിതകശാസ്ത്ര വിദഗ്ധനായ ഡോ.അനുരാഗ് അഗര്‍വാള്‍ അഭിപ്രായപ്പെടുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി (ഐജിഐബി) ഡയറക്ടറായ ഡോ.അനുരാഗ് അഗര്‍വാള്‍ പറയുന്നത് പ്രകാരം, മൂന്നാംതരംഗത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാള്‍ നിലവിലെ രണ്ടാം തരംഗം അവസാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അതിനുള്ള ജാഗ്രതയുണ്ടാവണം. ഡെല്‍റ്റ പ്ലസ്സിന് മൂന്നാംതരംഗവുമായി ബന്ധമുണ്ടെന്ന് ഈ സാഹചര്യത്തില്‍ പറയാന്‍ തെളിവുകളൊന്നുമില്ല.

തന്റെ ഇന്‍സ്റ്റിറ്റിയൂട്ട് മഹാരാഷ്ട്രയില്‍നിന്ന് 3,500 ലധികം സാംപിളുകളാണ് ശേഖരിച്ചത്. ഇതില്‍ ഡെല്‍റ്റ പ്ലസ് വകഭേദം ഏറെയുണ്ടെന്ന് കാണാന്‍ കഴിയും. എന്നാല്‍, ഇവ ഒരുശതമാനത്തില്‍ താഴെയായിരിക്കും. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അദ്ദേഹം നേതൃത്വം നല്‍കുന്ന ഐജിഐബി. എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ പോലും പുതിയ വകഭേദം വ്യാപകമല്ല. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും ഡോ. അഗര്‍വാള്‍ ഉറപ്പുനല്‍കി.

'ഉത്കണ്ഠയുടെ വകഭേദം' എന്ന് ടാഗുചെയ്ത പുതിയ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ 40ലധികം കേസുകള്‍ ഇതുവരെ രാജ്യത്തുടനീളം കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പും അയച്ചിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും ഡെല്‍റ്റ ആശങ്കയുടെ ഒരു വകഭേദമായി തുടരുന്നുവെന്നും ഡോ. അഗര്‍വാള്‍ വ്യക്തമാക്കി. ഡെല്‍റ്റ പ്ലസ് ഡെല്‍റ്റയേക്കാള്‍ തീവ്രമെന്നും ഒരു വലിയ മൂന്നാം തരംഗം സൃഷ്ടിക്കുമെന്നും പറഞ്ഞ് ആളുകള്‍ പരിഭ്രാന്തരാവുന്നതില്‍ ഞാന്‍ ഇപ്പോള്‍ ഒരു കാരണവും കാണുന്നില്ല. അതിന് യാതൊരു തെളിവുമില്ല- അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News