വികസിപ്പിക്കുന്ന ഏതെങ്കിലും കൊവിഡ് വാക്സിന്‍ ഫലപ്രദമാവുമെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി

Update: 2020-09-24 07:00 GMT

ജനീവ: നിലവില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടന മേധാവി. വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലായി കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ പരീക്ഷണത്തിലിരിക്കുന്ന ഒരു വാക്‌സിനും ഫലപ്രദമാണെന്ന് ഉറപ്പ് നല്‍കാന്‍ സാധിക്കില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ ലഭിക്കാനുള്ള സാധ്യത വളരെ വലുതാണ്. സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.

നിലവില്‍ 200ലധികം വാക്‌സിനുകളാണ് പരീക്ഷണം നടത്തിവരുന്നത്. വാക്‌സിനുകളുടെ ചരിത്രത്തില്‍, ചില പരീക്ഷണങ്ങള്‍ വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കൊവിഡിന്റെ കാര്യത്തിലും അതുതന്നെയാകും സ്ഥിതി. ഐസിഎംആറിന്റെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സ്. ഗാവിയും ലോകാരോഗ്യ സംഘടനയും കോലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രീപെറഡ്‌നസ് ഇന്നൊവേഷന്‍സും (സിഇപിഐ) ചേര്‍ന്നാണ് കൊവാക്‌സ് വികസിപ്പിക്കുന്നത്.

കൊവിഡ് വാക്‌സിന്‍ മഹാമാരിയെ നിയന്ത്രണത്തിക്കാനാണ് അല്ലാതെ വാക്‌സിന്‍ ഒരു മത്സരമല്ലെന്ന് രാജ്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂടിചേര്‍ത്തു. മഹാമാരിയെ നിയന്ത്രണത്തിലാക്കാനും ജീവന്‍ രക്ഷിക്കാനും അതുവഴി സാമ്പത്തികരംഗത്തെ വീണ്ടെടുക്കല്‍ സാധ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കേണ്ടത്.








Tags:    

Similar News