ലാപ്‌ടോപ് വാങ്ങാന്‍ പണമില്ല; പ്ലസ്ടുവിന് 98.5 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥിനി ജീവനൊടുക്കി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രയാസം കാരണം തുടര്‍പഠനം മുന്നോട്ടുപോവില്ലെന്ന് ഭയപ്പെട്ട വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള ലേഡി ശ്രീറാം കോളജ് വിദ്യാര്‍ഥിനി തെലങ്കാന സ്വദേശിനി ഐശ്വര്യ(19)യാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പ്ലസ്ടു പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക് നേടിയ ഐശ്വര്യ സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്നു കുറിപ്പെഴുതി വച്ചാണ് ജീവനൊടുക്കിയത്. സിവില്‍ സര്‍വീസിനു ചേരണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം.
ഇതിനിടെ കൊവിഡ് കാരണം ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ ലാപ്‌ടോപ് വാങ്ങാന്‍ ബുദ്ധിമുട്ടി. പെണ്‍കുട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന സ്‌കോളര്‍ഷിപ്പ് കൂടി വൈകിയതോടെയാണ് ആത്മഹത ചെയ്തതെന്നാണ് പോലിസ് നിഗമനം. ''എനിക്ക് ലാപ്ടോപില്ല. പ്രാക്റ്റിക്കല്‍ പേപ്പറുകള്‍ അറ്റന്‍ഡ് ചെയ്യാനാവുന്നില്ല.
അതിനാല്‍ ഞാന്‍ പരാജയപ്പെടുമോ എന്ന് പേടിയുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. കുടുംബത്തിന് ഭാരമാവാനില്ല. പഠനമില്ലാതെ ജീവിക്കാനാവില്ല' എന്ന കുറിപ്പെഴുതി വച്ചാണ് ആത്മഹത്യ ചെയ്തത്. അതേസമയം, ആകെയുണ്ടായിരുന്ന വീടും സ്വര്‍ണാഭരണങ്ങളും പണയംവച്ചാണ് മകളെ പഠനത്തിന് അയച്ചതെന്ന് പിതാവ് പറഞ്ഞു.