'അതിന്റെ ആവശ്യമില്ല': ജമ്മു കശ്മീര്‍ അഫ്‌സ്പ റദ്ദാക്കാനുള്ള സാധ്യത തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

നാഗാലന്‍ഡില്‍ ഇതിനായി സമിതി രൂപവത്കരിക്കുന്ന സാഹചര്യത്തിലാണ് സിന്‍ഹയുടെ പ്രതികരണം.

Update: 2021-12-27 18:11 GMT
അതിന്റെ ആവശ്യമില്ല: ജമ്മു കശ്മീര്‍ അഫ്‌സ്പ റദ്ദാക്കാനുള്ള സാധ്യത തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ശ്രീനഗര്‍: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പുനപ്പരിശോധിക്കാനോ റദ്ദാക്കാനോ ജമ്മുകശ്മീരില്‍ സമിതി രൂപവത്കരിക്കേണ്ടതില്ലെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ. നാഗാലന്‍ഡില്‍ ഇതിനായി സമിതി രൂപവത്കരിക്കുന്ന സാഹചര്യത്തിലാണ് സിന്‍ഹയുടെ പ്രതികരണം.

ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അക്കാര്യം താന്‍ അത് പരിശോധിച്ചുവരുകയാണെന്നും തനിക്ക് അങ്ങനെയൊരു ആവശ്യമൊന്നും തോന്നുന്നില്ലെന്നും സിന്‍ഹ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ജമ്മുകശ്മീരിലെ ജനസംഖ്യാപരമായ മാറ്റത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. ആശങ്കകള്‍ പരിഹരിക്കാന്‍, പ്രാദേശിക യുവാക്കളുടെ വലിയൊരു വിഭാഗത്തിന് ജലവൈദ്യുത, ടണല്‍, റോഡ് പദ്ധതികളില്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്. ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News