റോഡില്‍ മതപരമായ ചടങ്ങുകള്‍ പാടില്ല: യോഗി ആദിത്യനാഥ്

ഇത്തരം പരിപാടികളെല്ലാം മതകേന്ദ്രങ്ങളുടെ പരിസരത്തായിരിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.

Update: 2022-05-09 09:09 GMT
റോഡില്‍ മതപരമായ ചടങ്ങുകള്‍ പാടില്ല: യോഗി ആദിത്യനാഥ്

ഝാന്‍സി: റോഡുകളില്‍ മതപരമായ ഒരു പരിപാടിയും അനുവദിക്കരുതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം പരിപാടികളെല്ലാം മതകേന്ദ്രങ്ങളുടെ പരിസരത്തായിരിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.

ഞായറാഴ്ച ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി, ലളിത്പൂരിലെ പോലിസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും പോലിസ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.

'വികസനത്തിലൂടെയും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ സേവിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ല, 'മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News