സമാധാന നൊബേല്‍ ജാപ്പനീസ് സംഘടന നിഹോണ്‍ ഹിഡാക്യോക്ക്

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയിട്ട അണുബോംബുകളെ അതിജീവിച്ചവരുടെ സംഘടനയാണിത്

Update: 2024-10-11 10:38 GMT

സ്‌റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാക്യോക്ക്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയിട്ട അണുബോംബുകളെ അതിജീവിച്ചവരുടെ സംഘടനയാണിത്. ആണവായുധ വിമുക്തമായ ലോകത്തിന് വേണ്ടി നടത്തിയ പ്രചരണങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.

ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബിട്ടതിന്റെ 80ാം വാര്‍ഷികത്തിന് ഒരു വര്‍ഷം മുമ്പാണ് സംഘടനക്ക് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ആണവായുധത്തിന് ഇരയായ ജപ്പാന്‍കാര്‍ നടത്തിയ ബോധവല്‍ക്കരണം ലോകമെമ്പാടും ആണവായുധങ്ങള്‍ക്ക് എതിരായ നിലപാട് രൂപപ്പെടാന്‍ കാരണമായി.

ഇതോടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ലോക രാജ്യങ്ങള്‍ വിട്ടു നില്‍ക്കുകയാണ്. എന്നാല്‍, ഗസയില്‍ ആണവായുധം ഉപയോഗിക്കാന്‍ വരെ തയ്യാറാണെന്നാണ് ഇസ്രായേല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

Tags:    

Similar News