ഇസ്രായേലി കമ്പനിയുടെ ഷെയറുകള്‍ ഒഴിവാക്കി നോര്‍വീജിയന്‍ കമ്പനി

അധിനിവേശ ഫലസ്തീനില്‍ യുദ്ധത്തിന് വേണ്ട സൗകര്യങ്ങള്‍ ഇസ്രായേലി സൈന്യത്തിന് ചെയ്തു കൊടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.

Update: 2024-10-28 10:31 GMT

ഓസ്‌ലോ: ഇസ്രായേലി സൈന്യത്തിന് സോഫ്റ്റ്‌വെയര്‍ നല്‍കിയതിന് ജൂത കമ്പനിയുടെ ഷെയറുകള്‍ ഒഴിവാക്ക് നോര്‍വീജിയന്‍ കമ്പനി. പലാന്റിര്‍ എന്ന കമ്പനിയിലെ ഷെയറുകളാണ് സ്റ്റോര്‍ബ്രാന്‍ഡ് എന്ന നോര്‍വീജിയന്‍ കമ്പനി ഒഴിവാക്കിയത്. ആഗോള നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേലി കമ്പനി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

'അധിനിവേശ ഫലസ്തീനില്‍ യുദ്ധത്തിന് വേണ്ട സൗകര്യങ്ങള്‍ ഇസ്രായേലി സൈന്യത്തിന് ചെയ്തു കൊടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. അതിനാല്‍, കമ്പനിയിലെ 2.4 കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ ഷെയര്‍ ഒഴിവാക്കുകയാണ്. പലാന്റിര്‍ കമ്പനിയുടെ എഐ ടെക്‌നോളജി ഫലസ്തീനില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കിയെന്നതിന് തെളിവുണ്ട്.''- സ്റ്റോര്‍ബ്രാന്‍ഡിന്റെ പ്രസ്ഥാവന പറയുന്നു.

അധിനിവേശ ഫലസ്തീനില്‍ ഇടപെടലുകള്‍ ഉള്ള കമ്പനികള്‍ക്ക് മാര്‍ച്ചില്‍ നോര്‍വ്വെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ ഖുദ്‌സ്, വെസ്റ്റ്ബാങ്ക്, ഗസ തുടങ്ങിയ പ്രദേശങ്ങളിലെ ജൂത സാന്നിധ്യം നിയമവിരുദ്ധമാണെന്നാണ് നോര്‍വേയുടെ നിലപാട്. കഴിഞ്ഞ 30 വര്‍ഷമായി ഫലസ്തീനൊപ്പമാണ് നോര്‍വേയെന്ന് വിദേശകാര്യമന്ത്രി എസ്പന്‍ ബാര്‍ത്ത് ഐഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗസയിലെ യുദ്ധം എല്ലാതരം നിയമങ്ങളുടെയും ലംഘനമാണെന്നും നോര്‍വേ നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar News