നിര്‍മല സീതാരാമനെതിരേ അവകാശ ലംഘന നോട്ടീസ്

കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

Update: 2019-01-07 07:16 GMT

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരേ ലോക്‌സഭയില്‍ അവകാശലംഘന നോട്ടീസ്. റാഫേല്‍ ചര്‍ച്ചയില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. പ്രതിരോധ മന്ത്രി കളവ് പറയുകയാണെന്നും ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും എച്ച്എഎല്ലിനു 26700 കോടിയുടെ കരാര്‍ കിട്ടിക്കഴിഞ്ഞെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Tags:    

Similar News