നൂഹിലെ ഭരണകൂട-പോലിസ് ഭീകരത; വസ്തുതാന്വേഷണ റിപോര്‍ട്ടിന്റെ മലയാളം പ്രകാശനം ചെയ്തു

മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ടി നാസര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ നിഷാദ് റാവുത്തര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്, എപിസിആര്‍ കേരള ജനറല്‍ സെക്രട്ടറി സി എ നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നടത്തിയത്.

Update: 2023-09-05 16:40 GMT
കോഴിക്കോട്: ഹരിയാനയിലെ നൂഹില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപം സംബന്ധിച്ച് എപിസിആര്‍(അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) പുറത്തിറക്കിയ റിപോര്‍ട്ടിന്റെ മലയാള വിവര്‍ത്തനം വെള്ളിപറമ്പ് മീഡിയാ വണ്‍ ആസ്ഥാനത്ത് പ്രകാശനം ചെയ്തു. മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ടി നാസര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ നിഷാദ് റാവുത്തര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്, എപിസിആര്‍ കേരള ജനറല്‍ സെക്രട്ടറി സി എ നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നടത്തിയത്.

    രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഹരിയാനയില്‍ കണ്ടത്. ഭരണകൂടത്തിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വംശഹത്യകള്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബാബരി തകര്‍ക്കപ്പെട്ടതോടെ ഏത് സമയത്തും ഇല്ലാതാക്കപ്പെടാവുന്ന ശരീരങ്ങളും സമ്പത്തുമാണ് മുസ്‌ലിംകളുടേതെന്ന യാഥാര്‍ഥ്യം ഇവിടെ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ ബാബരി വിഷയത്തില്‍ സുപ്രിംകോടതി വിധി വന്നതോടെ ദേശരാഷ്ട്രത്തിനുള്ളില്‍ മറ്റൊരു തലത്തിലേക്ക് മുസ്‌ലിംകളുടെ അവസ്ഥ മാറി. ഈ രാജ്യത്ത് മുസ്‌ലിമിന്റെ ശരീരവും സമ്പത്തും ആക്രമിക്കപ്പെടാമെന്ന് മാത്രമല്ല, അതിന് നിയമത്തിന്റെയും ഭരണഘടനയുടെയും കോടതിയുടെയും വരെ പിന്തുണ ഒരു മറയുമില്ലാതെ നല്‍കപ്പെടുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇത്. രാജ്യത്തെ ദുരവസ്ഥ തിരിച്ചറിയാനും ഭരണകൂടങ്ങളും നിയമപാലകരും എങ്ങനെയാണ് വംശഹത്യക്ക് കൂട്ടുനില്‍ക്കുന്നതെന്ന് മനസ്സിലാക്കാനും റിപോര്‍ട്ടിന്റെ വായന സഹായകമാവുമെന്നും രാജ്യത്തിന്റെ അതിജീവനത്തിനുള്ള ഒരു ചുവടാണ് ഈ ശ്രമമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Tags:    

Similar News