നുഹ് കലാപം: കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാനെതിരേ യുഎപിഎ ചുമത്തി

Update: 2024-02-22 14:51 GMT

നൂഹ്: ആറ് പേരുടെ മരണത്തിനിടയാക്കിയ ഹരിയാനയിലെ നൂഹ് കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാനെതിരേ പോലിസ് യുഎപിഎ ചുമത്തി. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ നിന്നുള്ള നിയമസഭാ അംഗത്തിനെതിരേയാണ് അക്രമത്തിനു പ്രേരിപ്പിച്ചെന്ന് ആരോപിച്ച് യുഎപിഎയിലെ സെക്ഷന്‍ 3, 10, 11 എന്നിവ ചുമത്തിയത്. 2023 ജൂലൈ 31ന് വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്‌റങ്ദളും നടത്തിയ യാത്രയ്ക്കു പിന്നാലെയാണ് നുഹിലും സമീപ പ്രദേശങ്ങളിലും വന്‍ കലാപമുണ്ടായത്. ആറ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഏകദേശം ആറ് മാസത്തിന് ശേഷമാണ് നുഹ് പോലിസ് യുഎപിഎ ചുമത്തിയത്. അക്രമത്തിനു മുമ്പ് മമ്മന്‍ ഖാന്‍ പ്രാദേശിക സര്‍പഞ്ചുമാര്‍ വഴി 500 രൂപ വീതം സ്വരൂപിച്ചെന്ന് പ്രതികളിലൊരാള്‍ മൊഴി നല്‍കിയെന്നാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായും ആരോപിക്കുന്നുണ്ട്. കലാപത്തില്‍ ഒരു പള്ളി ഇമാം, രണ്ട് ഹോംഗാര്‍ഡുമാര്‍, ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്.

Tags:    

Similar News