അനധികൃത ഖനനത്തിനെതിരേ ഹരിയാന പോലിസ്: 24 ഗ്രാമങ്ങളില്‍ പരിശോധന; 236 വാഹനങ്ങള്‍ പിടിച്ചെടുത്തു

Update: 2022-07-24 17:45 GMT

നൂഹ്: വിവിധ ധാതുക്കള്‍ക്കുവേണ്ടി നടക്കുന്ന അനധികൃത ഖനനത്തിനെതിരേ ഹരിയാന പോലിസ് നടപടി ശക്തമാക്കി. ഇന്ന് 24 ഗ്രാമങ്ങളില്‍ 1500ഓളം വരുന്ന പോലിസ് സംഘം പരിശോധ നടത്തി. രേഖകളില്ലാത്ത 236 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഹരിയാനയിലെ ഏറ്റവും ശക്തമായ പ്രശ്‌നങ്ങളിലൊന്നാണ് അനധികൃത ഖനനം. നൂഹ് ജില്ലയാണ് ഇതിന്റെ കേന്ദ്രം.

ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് സുരേന്ദ്ര സിങ് ബിഷ്‌നോയ് വാഹനപരിശോധനക്കിടയില്‍ കൊല്ലപ്പെട്ടതോടെയാണ് സര്‍ക്കാര്‍ അനധികൃത ഖനനത്തിനെതിരേ ശക്തമായ നടപടി ആരംഭിച്ചത്. ഖനനത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ജൂലൈ 19ന് ഒരു ട്രക്ക് അദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു.


'സാങ്കേതികസംവിധാനത്തോടുകൂടിയാണ് തിരച്ചില്‍ നടത്തിയത്. കാംപയിനും തുടക്കമിട്ടു. 24 ഗ്രാമങ്ങളില്‍ പരിശോധന നടത്തിയത്. രേഖകളില്ലാതെ ഓടിയിരുന്ന 236 വാഹനങ്ങള്‍ പിടിച്ചെടുത്തു. മോട്ടോര്‍ വാഹന നിയമമനുസരിച്ച് മറ്റ് 60 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃത ഖനനത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് വാഹനങ്ങള്‍ പിടിച്ചിട്ടത്'-നൂഹ് എസ് പി സിങഌപറഞ്ഞു.

ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ട 27 വാഹനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേകുറിച്ചുളള അന്വേഷണവും നടക്കുന്നുണ്ട്.

പോലിസുകാരനെ വണ്ടിയിടിപ്പിച്ചു കൊലപ്പെടുത്തിയ സബീറിനെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പോലിസുമായി ഏറ്റുമുട്ടലിനൊടുവിലായിരുന്നു അറസ്റ്റ്.

കൊല്ലപ്പെട്ട പേലിസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രി ഒരു കോടി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഖനനമാഫിയക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News