ക്രിസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം കൂട്ടക്കൊല: ന്യൂസിലന്‍ഡ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് ഖൂര്‍ആന്‍ പാരായണത്തോടെ (വീഡിയോ കാണാം)
കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും മുസ്‌ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് പാര്‍ലമെന്റ് സമ്മേളനത്തിന് ഖൂര്‍ആന്‍ പാരായണത്തിന് ഖുര്‍ആന്‍ പാരായണത്തോടെ തുടക്കംകുറിച്ചത്.
വെല്ലിങ്ടണ്‍: ക്രിസ്റ്റ് ചര്‍ച്ചില്‍ രണ്ടു മസ്ജിദുകളിലായി 50 പേരുടെ ജീവന്‍ അപഹരിച്ച നിഷ്ഠൂരമായ ആക്രമണത്തിനു ശേഷം നടന്ന ആദ്യ ന്യൂസിലന്‍ഡ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് ഖൂര്‍ആന്‍ പാരായണത്തോടെ. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും മുസ്‌ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് പാര്‍ലമെന്റ് സമ്മേളനത്തിന് ഖൂര്‍ആന്‍ പാരായണത്തിന് ഖുര്‍ആന്‍ പാരായണത്തോടെ തുടക്കംകുറിച്ചത്.
അസ്സലാമു അലൈക്കും (നിങ്ങളുടെ മേല്‍ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ) എന്ന മുസ്‌ലിം അഭിവാദന രീതി അവലംബിച്ചാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസംഗം ആരംഭിച്ചത്. ഇരകളുടെ ബന്ധുക്കള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച പ്രധാനമന്തി അക്രമിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട നഈം റാഷിദിന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുകയും ചെയ്തു.കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്നും തോക്കുധാരിയുടെ പേര് പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുകളില്‍ വെടിവയ്പ് നടത്തി 50 പേരെ വധിച്ച കൊലയാളിയുടെ പേര് ആരും പരാമര്‍ശിക്കരുതെന്നും അയാള്‍ ഭീകരനാണെന്നും താന്‍ പേര് ഉച്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസീന്ത വ്യക്തമാക്കിയിരുന്നു.
ന്യൂസിലന്‍ഡ് നിയമപ്രകാരമുളള ഏറ്റവും വലിയ ശിക്ഷ തന്നെ അയാള്‍ക്ക് നല്‍കുമെന്നും അവര്‍ അറിയിച്ചു. ആക്രമണത്തിലൂടെ നിരവധി കാര്യങ്ങളാണ് അയാള്‍ ആഗ്രഹിച്ചത്. അതില്‍ ഒന്ന് കുപ്രസിദ്ധിയാണെന്നും അതിനാല്‍ തന്നെ നിങ്ങള്‍ അയാളുടെ പേര് പരാമര്‍ശിക്കരുതെന്നും അവര്‍ പറഞ്ഞു. അയാളൊരു ഭീകരവാദിയും കുറ്റവാളിയും തീവ്രവാദിയുമാണ്. അതിനാല്‍ അയാളുടെ പേര് താന്‍ പരാമര്‍ശിക്കില്ലെന്നും ജസീന്ത പറഞ്ഞു.