ദുര്‍മന്ത്രവാദിയെന്നു ആരോപിച്ച് 75കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു
ദിമ്രിപങ്കല്‍ ഗ്രാമത്തിലെ 75കാരനായ ധര്‍മ്മ നായിക്കാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഗ്രാമത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു.
ഭുവനേശ്വര്‍: ദുര്‍ മന്ത്രവാദിയെന്ന് ആരോപിച്ച് ഒഡീഷയില്‍ വയോധികനെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
ദിമ്രിപങ്കല്‍ ഗ്രാമത്തിലെ 75കാരനായ ധര്‍മ്മ നായിക്കാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഗ്രാമത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു. തന്റെ രണ്ടു കുട്ടികളുടെ മരണത്തിന് ഉത്തരവാദി ധര്‍മ്മ നായിക്കാണെന്ന് സംശയിക്കുന്നതായി പ്രതികളില്‍ ഒരാള്‍ പോലിസിനോട് പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തിലാണ് കുട്ടികള്‍ മരിച്ചത്. കുട്ടികളുടേത് അസ്വാഭാവിക മരണമാണെന്നാണ് നാട്ടുകാരുടെ സംശയം.
കുട്ടികളുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം വീടിന് വെളിയില്‍ ദുരൂഹത ഉണര്‍ത്തുന്ന വസ്തുക്കള്‍ 75കാരന്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി പ്രതി പറയുന്നു. കുട്ടികളുടെ അസ്വാഭാവിക മരണത്തില്‍ ധര്‍മ്മയ്ക്ക് പങ്കുള്ളതായി സംശയിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് കഴിഞ്ഞയാഴ്ച ധര്‍മ്മയുമായി വഴക്കിട്ടിരുന്നു. മന്ത്രവാദം നടത്തി തന്റെ രണ്ടു കുട്ടികളെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് പ്രതി ധര്‍മ്മയ്ക്ക്് നേരെ തട്ടിക്കയറിയത്.
വഴക്കിനിടെ, കുപിതനായ പ്രതി ചുറ്റിക കൊണ്ടും ധര്‍മ്മയെ അടിക്കുകയായിരുന്നു. തുടര്‍ന്ന് കല്ല് കൊണ്ടുമുള്ള മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ധര്‍മ്മയ്ക്ക് പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്ന്് പോലിസ് പറയുന്നു. തുടര്‍ന്നാണ് കനാലിന് സമീപമുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം വലിച്ചെറിഞ്ഞത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.