എണ്ണ വില പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി ഒപെക്; ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താന്‍ തീരുമാനം
എണ്ണവില കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതിനാലാണ് ഈ നീക്കം.
ന്യൂയോര്‍ക്ക്: ദിനംപ്രതി താഴേക്കു പോവുന്ന എണ്ണവില പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി ഒപെക്. ഉല്‍പാദനം ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം. എണ്ണവില കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതിനാലാണ് ഈ നീക്കം. കൊവിഡ് രോഗബാധയെത്തുടര്‍ന്നും, വില സംബന്ധിച്ച സൗദി-റഷ്യ പോരാട്ടവും മൂലം എണ്ണ വിപണി തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ ഉല്‍പാദനത്തിന്റെ അഞ്ചുശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഉല്‍പാദനം 10 ദശലക്ഷം ബാരലായി കുറയ്ക്കും. ഇത് എണ്ണ വില മുകളിലേക്ക് ഉയര്‍ത്തുമെന്നും ഒപെക് അറിയിച്ചു. ഒരു ദിവസം 10 ദശലക്ഷം
ബാരല്‍ അല്ലെങ്കില്‍ ആഗോള വിതരണത്തിന്റെ 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഒപെകും സഖ്യകക്ഷികളും സമ്മതിച്ചിട്ടുണ്ട്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ പ്രതിദിനം എട്ടു ദശലക്ഷം ബാരലായി ഇതു ലഘൂകരിക്കും. എണ്ണ ഉല്‍പാദനം കുറച്ച് വില നിയന്ത്രിക്കാന്‍ സൗദിയും റഷ്യയും തയ്യാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.