റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചക്ക് സാധ്യത; എണ്ണവില 110 ഡോളറിനു താഴെയായി
ന്യൂഡല്‍ഹി; റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനുശേഷം ഉയര്‍ന്നുകൊണ്ടിരിക്കുന്ന എണ്ണ വിലവര്‍ധനയില്‍ ചെറിയൊരു ആശ്വസം. ഇന്ന് ഒരു ബാരലിന്റെ വില 110 ഡോളറിനു താഴെയായി.
സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമവായവും ചര്‍ച്ചയ്ക്കുമുള്ള സാധ്യത തെളിഞ്ഞതോടെയാണ് നിക്ഷേപകര്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ടായത്. കഴിഞ്ഞ ദിവസം രണ്ടര ശതമാനത്തോളം ഇടിഞ്ഞാണ് ഇന്നത്തെ 110 ഡോളറിലെത്തിനില്‍ക്കുന്നത്.
റഷ്യന്‍ അധിനിവേശത്തിനുശേഷം എണ്ണവിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച 4.8 ശതമാനം വര്‍ധിച്ച് വില 139.13 ഡോളറിലെത്തി. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിലുണ്ടായത്.
യുക്രെയ്ന്‍ സംഘര്‍ഷം നീണ്ടുനിന്നാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പല എണ്ണയുല്‍പ്പാദന രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.