ഫ്രഞ്ച് ഉല്‍പ്പന്ന ബഹിഷ്‌ക്കരണത്തെ പിന്തുണച്ച് ഒമാന്‍ ഗ്രാന്റ് മുഫ്തി
ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയേയും മോശമായി ചിത്രീകരിച്ച് കൊണ്ടുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ലോകമാസകലം ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനമുണ്ടായത്.
മസ്‌കറ്റ്: ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങളെ പിന്തുണച്ച് ഒമാന്‍ ഗ്രാന്റ് മുഫ്തി ശൈഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ഖലിലി. ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയേയും മോശമായി ചിത്രീകരിച്ച് കൊണ്ടുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ലോകമാസകലം ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനമുണ്ടായത്.
'അഹങ്കാരികളായ ആക്രമണകാരികള്‍' നടത്തുന്ന നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനും പൂര്‍ണമായും സ്വതന്ത്രമായ ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കാനും ഷെയ്ഖ് അല്‍ ഖലീലി മുസ്‌ലിം രാഷ്ട്രത്തോട് ആവശ്യപ്പെട്ടു.
മുസ്‌ലിം വിദഗ്ധരോട് അവരുടെ ജന്മനാട്ടിലേക്ക് മടങ്ങാനും അവര്‍ക്ക് ജോലി ചെയ്യാനും ഉല്‍പാദിപ്പിക്കാനും അനുയോജ്യമായ പരിതസ്ഥിതി സൃഷ്ടിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ലോക വ്യാപകമായി ഇസ്‌ലാം പ്രതിസന്ധി നേരിടുകയാണെന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരേ ഈ മാസം ആദ്യം ഒമാന്‍ മുഫ്തി ആഞ്ഞടിച്ചിരുന്നു.
മുഹമ്മദ് നബിയെ അപമാനിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെ പിന്തുണച്ചും ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിച്ചും മക്രോണ്‍ അടുത്തിടെ വിവാദമുണ്ടാക്കിയിരുന്നു.