ഒമിക്രോണ്‍ വ്യാപനം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ മാത്രമേ ഇനി ഹാജരാവാന്‍ പാടുള്ളൂ

Update: 2021-12-28 12:43 GMT
ഒമിക്രോണ്‍ വ്യാപനം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജോലിക്കാര്‍ മാത്രമേ ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ് പൂള്‍, ജിം, തീയേറ്റര്‍ തുടങ്ങിയവ അടച്ചിടും. മെട്രൊയില്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളില്‍ 50 ശതമാനം ആളുകള്‍ക്കേ പ്രവേശനം അനുവദിക്കൂ. കടകള്‍ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ.വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാം. മാളുകളിലും മാര്‍ക്കറ്റുകളിലും തിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ ഇത് നിയന്ത്രിക്കും.

 നിയന്ത്രണങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും.സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് കണക്ക് സൂചിപ്പിക്കുന്നു.

Tags:    

Similar News