ബിജെപിയുടെ സ്വച്ഛ് ഭാരത് തള്ളുമാത്രമോ?; രാജ്യത്ത് അഞ്ചിലൊന്നു വീട്ടുകാരുടേയും മലമൂത്ര വിസര്‍ജ്ജനം വെളിയിടങ്ങളിലെന്ന് സര്‍വ്വേ

നികുതി ഇനത്തില്‍ ദിനം പ്രതി ശതകോടികള്‍ ഊറ്റിയിട്ടും സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യം നിരന്തരം ഉയര്‍ത്തി രണ്ടു പ്രാവശ്യം ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം അധികാരത്തിലിരുന്നിട്ടും രാജ്യത്തെ അഞ്ചിലൊന്ന് വീട്ടുകാരും മലമൂത്ര വിസര്‍ജനത്തിന് വെളിയിടങ്ങളെയാണ് ആശ്രയിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം തന്നെ പുറത്തുവിട്ട സര്‍വേ ഫലം വ്യക്തമാക്കുന്നത്.

Update: 2022-05-11 14:35 GMT

ഡല്‍ഹി: ഇന്ധന വില റോക്കറ്റ് കണക്കെ കുതിച്ചുയരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ മന്ത്രിമാരും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപിയുടെ നേതാക്കളും സ്ഥിരമായി പറയാറുള്ളത് രാജ്യത്തെ നിര്‍ദ്ദനരായ ജനങ്ങള്‍ക്ക് ശുചിമുറി ഒരുക്കാനാണ് ഈ വിലക്കയറ്റമെന്നാണ്.

എന്നാല്‍, നികുതി ഇനത്തില്‍ ദിനം പ്രതി ശതകോടികള്‍ ഊറ്റിയിട്ടും സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യം നിരന്തരം ഉയര്‍ത്തി രണ്ടു പ്രാവശ്യം ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം അധികാരത്തിലിരുന്നിട്ടും രാജ്യത്തെ അഞ്ചിലൊന്ന് വീട്ടുകാരും മലമൂത്ര വിസര്‍ജനത്തിന് വെളിയിടങ്ങളെയാണ് ആശ്രയിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം തന്നെ പുറത്തുവിട്ട സര്‍വേ ഫലം വ്യക്തമാക്കുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (എന്‍എഫ്എച്ച്എസ്) 2019-21ലാണ് കേന്ദ്രസര്‍ക്കാരിനെ നാണം കെടുത്തുന്ന ഈ വിവരങ്ങളുള്ളത്.

സാംപിളായി എടുത്ത 636,699 വീടുകളില്‍ 83 ശതമാനത്തിനും ടോയ്‌ലറ്റ് ഉണ്ടെങ്കിലും 19 ശതമാനം വീടുകളിലും ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

എല്ലാ സൗകര്യങ്ങള്‍ ഉള്ളവരും തുറസായ മലമൂത്രവിസര്‍ജ്ജനമാണ് ഇഷ്ടപ്പെടുന്നതെന്നും ഈ സര്‍വ്വെ കണ്ടെത്തി.

തുറന്ന മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് (ക്ലീന്‍ ഇന്ത്യ) എന്ന ഒരു ദൗത്യം ആരംഭിച്ചിരുന്നു. തുടര്‍ന്ന് 2019 ഒക്ടോബര്‍ 2 ന് അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് നടന്ന ഒരു പൊതു പരിപാടിയില്‍, തുറന്ന മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു എന്നും മോദി അവകാശപ്പെട്ടിരുന്നു.

2019 ജൂണിനും 2020 ജനുവരിക്കും ഇടയില്‍ 17 സംസ്ഥാനങ്ങളിലും 2020 ജനുവരി മുതല്‍ 2021 ഏപ്രിലിനുമിടയില്‍ 11 സംസ്ഥാനങ്ങളിലും നടത്തിയ സര്‍വ്വേയില്‍ 83 ശതമാനം കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ ഉണ്ടെന്ന് കണ്ടെത്തി.

മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ ഡയറക്ടര്‍ എസ്‌കെ ജെയിംസാണ് സര്‍വേ ഏകോപിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഈ സര്‍വ്വേ നടത്തിയതെന്നും ഇപ്പോള്‍ പല വീടുകളിലും ടോയ്‌ലറ്റ് സൗകര്യം വന്നിട്ടുണ്ടാകാം എന്നുമാണ് അദ്ദേഹത്തിന്റെ അനുമാനം.

ശൗചാലയ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനായി അഞ്ചുവര്‍ഷത്തെ ദൗത്യത്തിന് കീഴില്‍ ടോയ്‌ലറ്റൊന്നിന് 12,000 രൂപ വീതം കേന്ദ്രം വീടുകള്‍ക്ക് നല്‍കിയിരുന്നു. ഇതിനായി 1.3 ലക്ഷം കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് 603,000 ഗ്രാമങ്ങളെ തുറസ്സായ മലമൂത്ര വിസര്‍ജന വിമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.

2019-21ല്‍ 97 ശതമാനം വീടുകളിലും വൈദ്യുതി ലഭ്യമാണെന്നും സര്‍വ്വേയില്‍ കണ്ടെത്തി. 59 ശതമാനം പേര്‍ മാത്രമാണ് പാചകത്തിന് ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നത് എന്നും കണ്ടെത്തി. ഇതിനര്‍ത്ഥം 10 വീടുകളില്‍ നാലെണ്ണം വായു മലിനീകരണത്തിലൂടെ ആരോഗ്യ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ പാചക ഇന്ധനം ഉപയോഗിക്കുന്നു എന്നാണ്. അഞ്ച് വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളില്‍ വളര്‍ച്ച മുരടിപ്പിന്റെ വ്യാപനത്തില്‍ നേരിയ കുറവുണ്ടായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News