എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങള്‍ അവസാനിക്കില്ല: തുളസീധരന്‍ പള്ളിക്കല്‍

Update: 2025-03-22 11:02 GMT
എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങള്‍ അവസാനിക്കില്ല: തുളസീധരന്‍ പള്ളിക്കല്‍

മലപ്പുറം: എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങള്‍ അവസാനിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച എംകെ ഫൈസി ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവര്‍ണ ഫാഷിസത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നത് വരെ എസ്ഡിപിഐ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളില്‍ നിന്നും ഒരടിപിന്നോട്ട് പോകില്ലെന്നും ഫാഷിസം തോല്‍ക്കുന്നത് വരെ എസ്ഡിപിഐ രാജ്യത്തിന്റെ തെരുവിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറ കൃഷ്ണന്‍ എരഞ്ഞിക്കല്‍, നാദിര്‍ഷ കടായിക്കല്‍ (എന്‍.സി.പി) ജോണ്‍സണ്‍ നെല്ലിക്കുന്ന് (എഡിപിഎസ്) സഫീര്‍ ഷാ (വെല്‍ഫെയര്‍ പാര്‍ട്ടി) സാബിഖ് വെട്ടം (സോളിഡാരിറ്റി) വി ടി എസ് ഉമര്‍ തങ്ങള്‍ (ഫ്രറ്റേണിറ്റി) അഡ്വ. അമീന്‍ ഹസ്സന്‍ (ആക്ടിവിസ്റ്റ്) വി പ്രഭാകരന്‍ (എഴുത്തുകാരന്‍) അക്ബര്‍ പരപ്പനങ്ങാടി (എസ്ഡിടിയു) ലൈലാ ഷംസുദ്ദീന്‍ (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്), അഡ്വ. സാദിഖ് നടുത്തൊടി, അന്‍വര്‍ പഴഞ്ഞി, മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News