മുന്നറിയിപ്പ് നല്‍കിയിട്ടും ഓണ്‍ലൈന്‍ തട്ടിപ്പ് പെരുകുന്നു; കണ്ണൂരില്‍ ആറ് മാസത്തിനിടെ നഷ്ടമായത് 10 കോടി

Update: 2024-07-09 12:16 GMT


Full View

കണ്ണൂര്‍: പോലിസ് നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 70 കേസുകളാണ് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ തട്ടിപ്പിനെതിരേ പോലിസ് ജാഗ്രതയുമായി സൈബര്‍ പട്രോളിങ്ങും നടത്തുന്നുണ്ട്.

കണ്ണൂരില്‍ ആറുമാസത്തിനിടെ റജിസ്റ്റര്‍ ചെയ്തത് 70കേസുകളാണെന്നും സിറ്റി പോലിസ് കമ്മീഷണര്‍ അജിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്ത് കോടിയോളം രൂപയാണ് കണ്ണൂര്‍ സിറ്റി പോലിസ് പരിധിയില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൊണ്ട് പോയത്. തട്ടിപ്പിനിരയാവുന്നത് പോലിസ് മുന്നറിയിപ്പ് അവഗണിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരാതികളിലായി അന്വേഷണത്തില്‍ ഏഴ് പ്രതികളെ പിടികൂടാനും ഇവരില്‍ നിന്ന് 20 ലക്ഷം രൂപ വീണ്ടെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സൈബര്‍ തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാലുടന്‍ സമയം നഷ്ട്ടപ്പെടുത്താതെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണം. ഇത് അന്വേഷണത്തെ സഹായിക്കുമെന്നും പണം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയാനാവുമെന്നും കമ്മീഷണര്‍ പറഞ്ഞു.

Tags:    

Similar News