ഓപ്പോ, ഷവോമി കമ്പനികള്‍ക്കെതിരേ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്ന് ആദായ നികുതി വകുപ്പ്

ഇരു കമ്പനികളുടേതുമായി 5500 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു

Update: 2021-12-31 13:45 GMT

ഓപ്പോ, ഷവോമി കമ്പനികള്‍ക്കെതിരേ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്ന് ആദായ നികുതി വകുപ്പ്ഓപ്പോ, ഷവോമി കമ്പനികള്‍ക്കെതിരേ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്ന് ആദായ നികുതി വകുപ്പ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി കമ്പനികള്‍ക്കെതിരേ ആയിരം കോടി രൂപ വരെ പിഴ ചുമത്താമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ്. കഴിഞ്ഞ ആഴ്ച രാജ്യത്താകമാനം നടത്തിയ റെയ്ഡുകള്‍ക്ക് ശേഷമാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം. കര്‍ണാടക, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇരു കമ്പനികളുടേതുമായി 5500 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. വിദേശത്തുള്ള തങ്ങളുടെ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും ാദായ നികുതി വകുപ്പ് പറഞ്ഞു. ഇത്തരം വീഴ്ചകള്‍ക്ക് ആയിരം കോടി രൂപ വരെ പിഴ ഈടാക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

Tags:    

Similar News