ഗവര്‍ണറോട് കൊമ്പുകോര്‍ത്ത് സര്‍ക്കാര്‍;അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ അവതരിപ്പിക്കാന്‍ നീക്കം
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്
തിരുവനന്തപുരം:അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും സര്‍ക്കാര്‍.എന്നാല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കാന്‍ തയ്യാറാകാതിരുന്നതും,അസാധുവായ 11 ഓര്‍ഡിനന്‍സുകള്‍ തിരികെ അയക്കാതിരുന്നതും സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ മാത്രമേ സര്‍ക്കാരിന് ഭേദഗതിയോടെയെങ്കിലും വീണ്ടും സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.ഈ സാഹചര്യം മറികടക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.
അതേസമയം, തന്റെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്നായിരുന്നു ഗവര്‍ണര്‍ അറിയിച്ചത്. വ്യക്തമായ വിശദീകരണം വേണം,ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാതെ ഒപ്പിടിലല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.സഭാ സമ്മേളനങ്ങള്‍ നടന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കിയില്ല. ഓര്‍ഡിനന്‍സ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.