ഓസ്‌കര്‍ പ്രഖ്യാപനം തുടങ്ങി; അരിയാന ഡിബോസ് മികച്ച സഹനടി, ഡ്യൂണിന് ആറ് പുരസ്‌കാരങ്ങള്‍

Update: 2022-03-28 02:06 GMT

ലോസ് ആഞ്ചലസ്: 94ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. ലോസ് ആഞ്ചല്‍സിലെ ഹോളിവുഡ് ഡോള്‍ബി തിയറ്ററില്‍ ഇന്ത്യന്‍ സമയം രാവിലെ 5.30 മുതലാണ് ചടങ്ങ് ആരംഭിച്ചത്. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്.

മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്), മികച്ച ചിത്രസംയോജനം (ജോ വാക്കര്‍), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍) , മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍) എന്നീ ഓസ്‌കറുകളാണ് ഡ്യൂണിന് ലഭിച്ചത്. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവുമധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ടുനില്‍ക്കുന്നത്.

ദലിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ഖബര്‍ ലഹാരിയ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'റൈറ്റിങ് വിത്ത് ഫയറാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍ എന്ന വിഭാഗത്തിലാണ് മല്‍സരം. ഡല്‍ഹി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്. മികച്ച അനിമേറ്റഡ് ഷോര്‍ട്ട ഫിലിം 'ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍'ഒന്നില്‍ കൂടുതല്‍ അവതാരകരുണ്ട് എന്നതാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഹാസ്യ നടിമാരായ റെജീന ഹാള്‍, ഏയ്മി ഷൂമര്‍, വാന്‍ഡ സൈക് എന്നിവരാണ് ഇത്തവണ ഓസ്‌കര്‍ വേദിയില്‍ അവതാരകരായെത്തിയത്. 2011ന് ശേഷം ആദ്യമായാണ് ഒന്നിലധികം അവതാരകരുണ്ടാവുന്നത്. ആകെ 23 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയത് ഒരു വനിത ഒരുക്കിയ ചിത്രം. ജെയ്ന്‍ കാംപ്യണ്‍ സംവിധാനം ചെയ്ത ദ പവര്‍ ഓഫ് ദ ഡോഗ്. മനുഷ്യവികാരങ്ങളെ തീവ്രമായി ആവിഷ്‌കരിക്കുന്ന സിനിമ നേടിയത് 12 നാമനിര്‍ദേശങ്ങളാണ്.

Tags:    

Similar News