ടെഹ്റാന്: 2020ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ഖബറിടത്തിനു സമീപമുണ്ടായ ഇരട്ടസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ട്. ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന്റെ നാലാംവാര്‍ഷികത്തില്‍ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനിലെ സുലൈമാനിയെ ഖബറടക്കിയ സ്ഥലത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.