ഇ ഡി യുടെ മൊഴിയെടുക്കല്‍ നാലു മണിക്കൂര്‍ നീണ്ടു;എല്ലാകാര്യങ്ങളും ബോധ്യപ്പെടുത്തിയെന്ന് കുഞ്ഞാലിക്കുട്ടി
വൈകുന്നേരം നാലോടെ ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രി എട്ടോടെയാണ് അവസാനിച്ചത്.ഇ ഡി യെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് മൊഴി നല്‍കിയതിനു ശേഷം പുറത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കൊച്ചി: മുഖപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചു വരുത്തി നടത്തിയ മൊഴിയെടുക്കല്‍ നാലു മണിക്കൂറോളം നീണ്ടു നിന്നു. വൈകുന്നേരം നാലോടെ ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രി എട്ടോടെയാണ് അവസാനിച്ചത്.ഇ ഡി യെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന് മൊഴി നല്‍കിയതിനു ശേഷം പുറത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷം ഉണ്ട്.ഇത്തരത്തില്‍ അവസരം കിട്ടിയത് നന്നായി.പത്രവുമായി ബന്ധപ്പെട്ട് ഇല്ലാത്ത പലകാര്യങ്ങളും പലരും എഴുതികൊണ്ടു പോയി കൊടുത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതൊക്കെ നന്നായി സമയമെടുത്ത് ഇ ഡി യെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നാണ് തന്റെ വിശ്വാസം.ഇനി അവരുടെ കാര്യം അവരാണ് പറയേണ്ടത്.സാക്ഷിയെന്ന നിലയില്‍ തന്റെ സ്റ്റേറ്റ് മെന്റ് എടുക്കുകയാണ് ചെയ്തത്. ആവശ്യമായ എല്ലാ രേഖകളും കൈമാറി.ഒരു കുഴപ്പവും പത്രത്തിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.