പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒരു പങ്കുമില്ലെന്ന് സൈന്യം

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി അവിശ്വാസ പ്രമേയം നിരസിച്ചതിനെയും തുടര്‍ന്ന് ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെയും കുറിച്ച് ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൈനിക വക്താവ് ഇക്കാര്യം അറിയിച്ചത്.

Update: 2022-04-03 14:29 GMT

ഇസ്‌ലാമാബാദ്: രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ സൈന്യത്തിന് ഒരുതരത്തിലുള്ള പങ്കുമില്ലെന്ന് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍.പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി അവിശ്വാസ പ്രമേയം നിരസിച്ചതിനെയും തുടര്‍ന്ന് ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെയും കുറിച്ച് ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൈനിക വക്താവ് ഇക്കാര്യം അറിയിച്ചത്.

പാക് പ്രതിപക്ഷത്തെയും രാഷ്ട്രീയത്തെയും ഞെട്ടിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ശുപാര്‍ശയ്ക്ക് പിന്നാലെ പ്രസിഡന്റ് ആരിഫ് അല്‍വി പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. മന്ത്രിസഭയും പിരിച്ചുവിട്ടെന്ന് വാര്‍ത്താ വിതരണ മന്ത്രി ഫാവാദ് ചൗധരിയും വ്യക്തമാക്കി. ഇതോടെ പാകിസ്ഥാനില്‍ 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കും. പാര്‍ലമെന്റില്‍ തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പ് തള്ളിയതിന് പിന്നാലെയാണ് സഭ പിരിച്ചുവിടാന്‍ ഇമ്രാന്‍ ഖാന്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തത്.

ആര്‍ട്ടിക്കിള്‍ 5 പ്രകാരം ഇത് 'ഭരണഘടനാ വിരുദ്ധം' എന്ന് വിശേഷിപ്പിച്ച്, പ്രധാനമന്ത്രിയെ പുറത്താക്കാന്‍ സംയുക്ത പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി ഞായറാഴ്ച നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടത്.

അതേസമയം, പാകിസ്താനില്‍ 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അണികളോട് ഇമ്രാന്‍ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. അവിശ്വാസ പ്രമേയം വിദേശ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    

Similar News