കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി
2017 ഏപ്രിലിലാണ് ഇന്ത്യ അവസാനമായി കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്ഥാനോട് അനുമതി തേടിയത്. എന്നാല്‍, ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയതിനെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി. നാളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷനെ സന്ദര്‍ശിക്കാം. പാകിസ്ഥാന്റെ അനുമതി പരിശോധിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
കുല്‍ഭൂഷന്‍ ജാദവിന്റെ ശിക്ഷയില്‍ പാകിസ്ഥാന്‍ പുനപരിശോധന നടത്തണമെന്ന് രാജ്യാന്തര കോടതി ഉത്തരവിടെ തുടര്‍ന്നാണ് പാക് നടപടി. 2017 ഏപ്രിലിലാണ് ഇന്ത്യ അവസാനമായി കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ പാകിസ്ഥാനോട് അനുമതി തേടിയത്. എന്നാല്‍, ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളിയതിനെ തുടര്‍ന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
2016ലാണ് ചാരവൃത്തിയാരോപിച്ച് മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിനെ പാകിസ്ഥാന്‍ പിടികൂടിയത്. തുടര്‍ന്ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷക്കെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷ പുനപരിശോധിക്കണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും രാജ്യാന്തര കോടതി ഉത്തരവിട്ടു. അതേസമയം, ജാദവിനെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.