കശ്മീര്‍ മുസ്‌ലിംകളെ കുറിച്ച് ഉല്‍ക്കണ്ഠയുണ്ടെന്ന് ഇറാന്‍

'ഞങ്ങള്‍ക്ക് കശ്മീരിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഞങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിലെ കുലീന ജനങ്ങളോട് നീതിപൂര്‍വകമായ നയം സ്വീകരിക്കുമെന്നും ഈ മേഖലയിലെ മുസ്‌ലിംങ്ങളെ അടിച്ചമര്‍ത്തുന്നതും ഭീഷണിപ്പെടുത്തുന്നതും തടയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'. അലി ഖാംനഈ ട്വീറ്റ് ചെയ്തു.

Update: 2019-08-23 09:47 GMT

ന്യൂഡല്‍ഹി: പുതിയ സാഹചര്യത്തില്‍ കശ്മീര്‍ മുസ്‌ലിംകളെ കുറിച്ച് തങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. കശ്മീരിലെ ഇന്ത്യയുടെ നീക്കങ്ങളില്‍ ഇറാന്‍ ആശങ്ക പ്രകടിപ്പിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'കശ്മീരിലെ ജനങ്ങളോട് നീതിപൂര്‍വകമായ നയം ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഇറാന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ക്ക് കശ്മീരിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഞങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിലെ കുലീന ജനങ്ങളോട് നീതിപൂര്‍വകമായ നയം സ്വീകരിക്കുമെന്നും ഈ മേഖലയിലെ മുസ്‌ലിംങ്ങളെ അടിച്ചമര്‍ത്തുന്നതും ഭീഷണിപ്പെടുത്തുന്നതും തടയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'. അലി ഖാംനഈ ട്വീറ്റ് ചെയ്തു.

'കശ്മീരിലെ നിലവിലെ സ്ഥിതിയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നീച നടപടികളുടെ ഫലമാണ്. കശ്മീരിലെ സംഘര്‍ഷങ്ങള്‍ തുടരുന്നതിനായി ബ്രിട്ടീഷുകാര്‍ ഈ മുറിവ് ആ പ്രദേശത്ത് ഉപേക്ഷിച്ചു' ഖാംനഈ ട്വീറ്റ് ചെയ്തു.

Tags:    

Similar News