പാലത്തായി ബാലികാ പീഡനക്കേസ്:ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദാക്കി ഉടന്‍ അറസ്റ്റ് ചെയ്യണം- വിമന്‍ ഇന്ത്യാ മൂവ്മെന്റ്
പ്രതിയെ രക്ഷിക്കുന്നതിന് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നെന്ന വിമര്‍ശനം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ലോക്കല്‍ പോലിസ് മുതല്‍ ക്രൈംബ്രാഞ്ച് സംഘം വരെ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നു വ്യക്തമായിരിക്കുന്നുവെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്
കൊച്ചി: കണ്ണൂര്‍ പാലത്തായിയില്‍ ഒമ്പത് വയസുകാരി ലൈംഗീക പീഡനത്തിനിരയായി എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണസംഘം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിയും അധ്യാപകനുമായ ബിജെപി നേതാവ് പത്മരാജന്റൈ ജാമ്യം റദ്ദാക്കി ഉടന്‍ അറസ്റ്റുചെയ്യണമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.
പ്രതിയെ രക്ഷിക്കുന്നതിന് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നെന്ന വിമര്‍ശനം ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ലോക്കല്‍ പോലിസ് മുതല്‍ ക്രൈംബ്രാഞ്ച് സംഘം വരെ പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നു വ്യക്തമായിരിക്കുന്നു. പോക്സോ കേസ് ഒഴിവാക്കിയതാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരെയും പ്രതി ചേര്‍ത്ത് അന്വേഷണം തുടരണം.
അനാഥ ബാലികയെ പീഡിപ്പിച്ച അധ്യാപകനായ പത്മരാജനെന്ന നരാധമനെ സംരക്ഷിക്കാന്‍ നടത്തിയ ഹീനമായ ശ്രമം പരാജയപ്പെട്ടിരിക്കുന്നു. കേസ് അട്ടമിറിക്കാന്‍ ശ്രമിക്കുന്നതിനെതിരേ തുടക്കം മുതല്‍ പ്രതിഷേധവുമായി വിമന്‍ ഇന്ത്യാ മൂവ്മെന്റ് രംഗത്തുണ്ടായിരുന്നു. കുരുന്നു ബാലികയെ പിച്ചിച്ചീന്തിയ നരാധമനെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും നിതാന്ത ജാഗ്രതയോടെ നിയമപോരാട്ടത്തിലും സമരരംഗത്തും അടിയുറച്ചു നിലകൊള്ളുമെന്നും കെ കെ റൈഹാനത്ത് മുന്നറിയിപ്പു നല്‍കി.