പാനായിക്കുളം: പ്രായപൂര്‍ത്തിയാകാത്ത ബാലനെ വിചാരണയ്ക്കുള്ള എന്‍ ഐ എ നീക്കത്തിന് തിരിച്ചടി
എന്‍ഐഎ കോടതിയില്‍ വിചാരണയുടെ അന്തിമഘട്ടത്തിലാണ് പ്രായപൂര്‍ത്തി സംബന്ധിച്ചു വിചാരണ കോടതി തീരുമാനമെടുത്തത്. കേസിന്റെ വിചാരണയ്ക്കായി 132 ദിവസം എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജാരാവേണ്ടിവന്നു. സ്വാലിഹിനൊപ്പം എന്‍ ഐ എയുടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും വെറുതെ വിട്ടപ്പോഴും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിചാരണയ്ക്കു വിധേയമാകണമെന്നു എന്‍ ഐ എ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കാര്യം പലപ്രാവശ്യവും ബോധിപ്പിച്ചെങ്കിലും എന്‍ ഐ എ മുഖവിലയ്ക്കെടുത്തില്ല
കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ വിചാരണ നടത്താനുള്ള എന്‍ഐഎ നടപടിക്ക് തിരിച്ചടി. 2006 ആഗസ്ത് 15നു പാനായിക്കുളത്തുവച്ചു നടന്നുവെന്നു ആരോപിക്കുന്ന സിമിക്യാംപില്‍ പങ്കെടുത്തുവെന്നു പറയുന്ന ഈരാറ്റുപേട്ട സ്വദേശി സ്വാലിഹിനെയാണ് പ്രായപൂര്‍ത്തിയായെന്നു അന്വേഷിച്ച് ഉറപ്പു വരുത്താതെ വിചാരണയ്ക്കു വിധേയമാക്കിയത്. കേസില്‍ മാറിമാറിവന്ന അന്വേഷണ ഏജന്‍സികള്‍ ബോധപൂര്‍വം മറച്ചുവച്ചതിനെ തുടര്‍ന്നു 58 ദിവസം ജയിലില്‍ കഴിയേണ്ടിവന്നുവെന്നു സ്വാലിഹ് പറയുന്നു. എന്‍ഐഎ കോടതിയില്‍ വിചാരണയുടെ അന്തിമഘട്ടത്തിലാണ് പ്രായപൂര്‍ത്തി സംബന്ധിച്ചു വിചാരണ കോടതി തീരുമാനമെടുത്തത്. കേസിന്റെ വിചാരണയ്ക്കായി 132 ദിവസം എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജാരാവേണ്ടിവന്നു. സ്വാലിഹിനൊപ്പം എന്‍ ഐ എയുടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും വെറുതെ വിട്ടപ്പോഴും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിചാരണയ്ക്കു വിധേയമാകണമെന്നു എന്‍ ഐ എ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത കാര്യം പലപ്രാവശ്യവും ബോധിപ്പിച്ചെങ്കിലും എന്‍ ഐ എ മുഖവിലയ്ക്കെടുത്തില്ല. സ്വാലിഹിന്റെ ജനനസര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നതിനു എന്‍ ഐ എ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നു എന്‍ ഐ എ ഈരാറ്റുപേട്ട പഞ്ചായത്തില്‍ അന്വേഷണം നടത്തി ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കോടതിയില്‍ റിപോര്‍ട്ടു ചെയ്തു. തുടര്‍ന്നു സ്വാലിഹിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കാന്‍ എന്‍ ഐ എയോട് കോടതി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് മാറ്റിയത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ റിമാന്റു ചെയ്യരുതെന്ന നിയമത്തിന്റെ ലംഘനമാണ് സ്വാലിഹിന്റെ കാര്യത്തില്‍ ഉണ്ടായതെന്ന് സ്വാലിഹിനു വേണ്ടി ഹാജരായ വി എ സലിം കോടതിയില്‍ ബോധിപ്പിച്ചു.